Teaching Practice Second Phase Weekly Report ( Seventh Week)

19/1/2026 - 23/1/2026

 ബി എഡ്  പാഠ്യപദ്ധതിയുടെ ഭാഗമായ രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ ഏഴാമത്തെ ആഴ്ച 19/1/2026 മുതൽ 23/1/2026 വരെ ആയിരുന്നു. ഒരിക്കലും മറക്കാനാവാത്ത ധാരാളം ഓർമ്മകളും വൈകാരികമായ അനുഭവങ്ങളും സമ്മാനിച്ച ഒരു ആഴ്ചയായിരുന്നു ഇത്. പാഠ്യപദ്ധതിയുടെ ഭാഗമായ  ടീച്ചിംഗ് പ്രാക്ടീസിന്റെ  അവസാന ആഴ്ച കൂടിയായിരുന്നു ഇത്. 9 ബി യിൽ തത്തക്കൂട്ട് എന്ന പാഠഭാഗം പൂർണ്ണമായി പഠിപ്പിച്ചു തീർത്തു. മുൻകൂട്ടി തയ്യാറാക്കിയ വ്യത്യസ്തങ്ങളായ പഠന സാമഗ്രികൾ ഉപയോഗിച്ച്  പാഠഭാഗം വ്യക്തമായി കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനായി സാധിച്ചു.  കൂടാതെ 9 ബി യിൽ  സിദ്ധിശോധകം നടത്തി. ഇത് കുട്ടികളുടെ പഠന നിലവാരത്തെ അളക്കുന്നതിനും  അവരുടെ പ്രയാസങ്ങളെയും മികവിനെയും മനസ്സിലാക്കുന്നതിനും സാധിച്ചു. കൂടാതെ കുട്ടികൾക്ക് പ്രയാസം അനുഭവപ്പെട്ട ഭാഗങ്ങൾ കൃത്യമായി പറഞ്ഞു കൊടുക്കുകയും ചെയ്തു. 8  എ യിൽ അമ്മമ്മ എന്ന പാഠഭാഗം പഠിപ്പിക്കുകയും പഠന പ്രവർത്തനങ്ങൾ  ക്ലാസിൽ ചെയ്യിക്കുകയും ചെയ്തു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും കൃത്യമായി പങ്കെടുക്കുന്നതിനും  അധ്യാപകരും വിദ്യാർത്ഥികളും ആയി  സൗഹൃദപരമായി ഇടവഴകുന്നതിനും സാധിച്ചു.  ഒരു മികച്ച അധ്യാപികയാകാനുള്ള പഠനത്തിന്റെ ഭാഗമായ  അധ്യാപന പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ  സ്കൂളിലെ കുട്ടികൾക്കും അവിടുത്തെ അധ്യാപകർക്കും മറ്റ്  ജീവനക്കാർക്കും ഞങ്ങളുടെ സ്നേഹോപഹാരങ്ങൾ നൽകി.  സ്കൂളിലെ മറ്റ് അധ്യാപകർ  ഞങ്ങളുടെ പ്രവർത്തനങ്ങളെ  അഭിനന്ദിക്കുകയും  തുടർന്നുള്ള ഭാവിക്കായി  ആശംസിക്കുകയും ചെയ്തു.  കുട്ടികളുടെ സ്നേഹവും  ഞങ്ങളെ വിട്ടു പിരിയുന്നതിനുള്ള അവരുടെ ദുഃഖവും എന്നെ ഒരേസമയം സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു.  ഞാൻ കുട്ടികൾക്ക് ഒരു നല്ല അധ്യാപികയും സുഹൃത്തും ആയിരുന്നു എന്ന്  അവരുടെ സ്നേഹത്തിൽ നിന്നും എനിക്ക് ബോധ്യമായി.  അങ്ങനെ സ്കൂളിലെ അധ്യാപകരോടും വിദ്യാർത്ഥികളോടും മറ്റു ജീവനക്കാരോടും യാത്ര പറഞ്ഞ് ടീച്ചിംഗ്  പ്രാക്ടീസിന്റെ  അവസാന ദിവസമായ  23/1/2026 ൽ കടമ്പനാട് സെന്റ് തോമസ് എച്ച് എസ്സ് എസ്സ് സ്കൂളിൽ നിന്നും  ഞാൻ പടിയിറങ്ങി. ഒരുപിടി നല്ല ഓർമ്മകളും അനുഭവങ്ങളും ഭാവിയിലെ അധ്യാപന ജീവിതത്തിനായുള്ള അടിത്തറയും  പകർന്നു തന്ന  ഈ സ്കൂൾ എന്നും എന്റെ  ഹൃദയത്തിൽ ഉണ്ടാകും.


Comments

Popular posts from this blog

Teaching Practice First Phase Weekly Report( First week)

Teaching practice first Phase Weekly Report (Second Week)