Teaching Practice Second Phase Weekly Report ( sixth week)

12/1/2026 - 16/1/2026

 ബി എഡ് പാഠ്യപദ്ധതിയുടെ ഭാഗമായ രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ ആറാമത്തെ ആഴ്ച 12/1/2026  മുതൽ 16/1/2026 വരെ ആയിരുന്നു. വളരെ നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു  ആഴ്ച ആയിരുന്നു ഇത്. ഒൻപതാം ക്ലാസിൽ  തത്തക്കൂട്ട്  എന്ന പാഠഭാഗമാണ് പഠിപ്പിക്കുന്നത്.  പാഠഭാഗം വളരെ കൃത്യമായി തന്നെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കാൻ സാധിച്ചു. എട്ടാം ക്ലാസിൽ  അമ്മമ്മ എന്ന പാഠഭാഗവും   പഠിപ്പിച്ച് തുടങ്ങി. 12/1/2026  നു സ്കൂളിൽ പേരെന്റ്സ് മീറ്റിംഗ് ഉണ്ടായിരുന്നു. 13/1/2026 നും 16/1/2026 നും NCC സ്പെഷ്യൽ പരേഡ് ഉണ്ടായിരുന്നു. 14/1/2026 മകരവിളക്കിന്റെ പ്രാദേശിക അവധിയും 15/1/2026 നു പൊങ്കലിനോട്  അനുബന്ധിച്ച അവധിയും ആയിരുന്നു. കൂടാതെ 16/1/2026 ഉച്ചയ്ക്ക് ശേഷം സ്കൂളിൽ ടൂർണമെന്റ് ഉണ്ടായിരുന്നു. അധ്യാപകരോടും വിദ്യാർത്ഥികളോടും സൗഹൃദപരമായ ഇടപഴകുന്നതിനും സ്കൂളിലെ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നതിനും  സാധിച്ച  ദിവസങ്ങളായിരുന്നു ഈ ആഴ്ചയിലേത്. ഇനിയും നല്ല ഓർമ്മകൾ സമ്മാനിക്കുന്ന സ്കൂൾ ദിനങ്ങൾ ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു.

Comments

Popular posts from this blog

Teaching Practice First Phase Weekly Report( First week)

Teaching practice first Phase Weekly Report (Second Week)