Teaching Practice Second Phase Weekly Report (Fifth Week)
6/1/2026 - 7/1/2026
ബി. എഡ് പാഠ്യപദ്ധതിയുടെ ഭാഗമായ രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ അഞ്ചാമത്തെ ആഴ്ചയായിരുന്നു ഇത്. ഒരു ഇടവേളയ്ക്ക് ശേഷമുള്ള ആദ്യത്തെ ആഴ്ചയായിരുന്നു ഇത്. ഈ ആഴ്ചയിൽ രണ്ടുദിവസം മാത്രമേ ഞങ്ങൾക്ക് സ്കൂളിൽ പോകാനായി അനുവദിച്ചു തന്നിരുന്നുള്ളൂ. ഒരിടവേളയ്ക്ക് ശേഷം സ്കൂളിലെത്തിയതിനാൽ തന്നെ കുട്ടികളിൽ നിന്ന് ഹാർദ്ദമായ പ്രതികരണങ്ങൾ ആണ് ലഭിച്ചത്. ഒമ്പതാം ക്ലാസിൽ കേരളപാഠാവലി അഞ്ചാം യൂണിറ്റിലെ തത്തക്കൂട്ട് എന്ന പാഠഭാഗമാണ് പഠിപ്പിക്കാനായി ആരംഭിച്ചത്. കുട്ടികൾക്ക് പാഠഭാഗത്തിന്റെ ആശയം വ്യക്തമാക്കുന്ന വിധത്തിൽ കൃത്യമായി ക്ലാസുകൾ എടുക്കാൻസാധിച്ചു. പാഠപുസ്തകം, ചാർട്ട് തുടങ്ങിയ സാമഗ്രികൾ ഇതിനായി ഉപയോഗിച്ചു. വളരെ മനോഹരമായ അനുഭവങ്ങൾ സമ്മാനിച്ച ഒരാഴ്ചയായിരുന്നു ഇത്. വരും ദിവസങ്ങളിലും ഇത്തരം നല്ല അനുഭവങ്ങൾ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.
Comments
Post a Comment