INNOVATIVE WORK - FOURTH SEMESTER
2024-2026 അധ്യയന വർഷത്തിലെ ബി എഡ് പാഠ്യപദ്ധതിയുടെ രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ ഭാഗമായി ഞാൻ ഒരു നൂതന മാതൃക തയ്യാറാക്കി. ഒൻപതാം ക്ലാസ്സിലെ കേരളപാഠാവലി രണ്ടാം ഭാഗത്തിലെ "ഉജ്ജ്വലഹൃദയസ്പന്ദങ്ങൾ " എന്ന യൂണിറ്റിലെ 'അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയാണ് ഞാൻ നൂതന പ്രവർത്തനം തയ്യാറാക്കിയത്. ശ്രീനാരായണ ഗുരു എന്ന നവോത്ഥാന നായകനെ കേന്ദ്രമാക്കി എഴുതിയിരിക്കുന്ന പാഠഭാഗമാണ് അരുവിപ്പുറത്തുനിന്ന് ഒരു സന്ദേശം. പാഠഭാഗത്തിനപ്പുറം കുട്ടികൾക്ക് ശ്രീനാരായണ ഗുരുവിനെ കുറിച്ച് ആഴത്തിലുള്ള അറിവുകൾ എത്തിക്കുന്നതിനായി ഒരു വർക്കിംഗ് മോഡൽ ആണ് ഞാൻ തയ്യാറാക്കിയത്. ശ്രീനാരായണഗുരുവിനെ ജീവചരിത്രം, അദ്ദേഹത്തിന്റെ പ്രധാന സന്ദേശങ്ങൾ, അദ്ദേഹം നടത്തിയ പ്രധാന പ്രതിഷ്ഠകൾ, അദ്ദേഹത്തെ അധികരിച്ച് എത്തിയ കൃതികൾ, സിനിമകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് വർക്കിംഗ് മോഡൽ തയ്യാറാക്കിയത്.12/11/2025 നാണ് ഞാൻ ക്ലാസ്സിൽ വർക്കിംഗ് മോഡൽ കാണിച്ചത്.
Comments
Post a Comment