Teaching Practice Second Phase Weekly Report (Second Week)

3/11/2025 - 7/11/2025

ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായ രണ്ടാം ഘട്ട ടീച്ചിംഗ് പ്രാക്ടീസ് രണ്ടാമത്തെ ആഴ്ച 3/11/2025 മുതൽ 7/11/2025 വരെ ആയിരുന്നു.3/11/2025 തിങ്കളാഴ്ച പരിമലപള്ളിയിലെ പെരുന്നാൾ സംബന്ധിച്ച് സ്കൂളിൽ ക്ലാസ്സ്‌ ഇല്ലായിരുന്നു. വളരെ നല്ല അനുഭവങ്ങൾ സമ്മാനിച്ച ഒരു ആഴ്ച ആയിരുന്നു ഇതു. എട്ടാം ക്ലാസ്സിൽ "ഒപ്പം മിടിക്കുന്നത്"  എന്ന പാഠം പഠിപ്പിച്ചു തീർക്കുകയും "സ്നേഹപൂർവ്വം അമ്മ " എന്ന പാഠം പഠിപ്പിക്കാൻ ആരംഭിക്കുകയും ചെയ്തു.  ഐ സി ടി, ചാർട്ട്, ആക്ടിവിറ്റി കാർഡ് എന്നിവ ഉപയോഗിച്ച് ക്ലാസുകൾ എടുത്തു. ഒൻപതാം ക്ലാസ്സിൽ "സ്വാതന്ത്ര്യം തന്നെ ജീവിതം " എന്ന പാഠഭാഗം ആണ് പഠിപ്പിക്കുന്നത്.5/11/2025 ൽ ചില അത്യാവശ്യ കാരണങ്ങളാൽ എനിക്ക് സ്കൂളിൽ അവധി എടുക്കേണ്ടതായി വന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും കൃത്യമായി പങ്കെടുക്കാൻ സാധിച്ചു. വളരെ മനോഹരമായും കാര്യക്ഷമമായും പ്രവർത്തിക്കാൻ ഈ ആഴ്ചയിൽ സാധിച്ചു. ഇനിയും നല്ല അനുഭവങ്ങൾ ഉണ്ടാകും ഇന്ന് പ്രതീക്ഷിക്കുന്നു.

Comments

Popular posts from this blog

Teaching Practice First Phase Weekly Report( First week)

Teaching practice first Phase Weekly Report (Second Week)