Teaching Practice Second Phase Weekly Report (Fourth Week)
17/11/2025 - 21/11/2025
ബി എഡ് പാഠ്യപദ്ധതിയുടെ ഭാഗമായ രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടിസിന്റെ നാലാമത്തെ ആഴ്ച 17/11/2025 മുതൽ 21/11/2025 വരെ ആയിരുന്നു. വളരെ നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു ആഴ്ചയായിരുന്നു ഇത്. എട്ടാം ക്ലാസ്സിൽ സ്നേഹപൂർവം അമ്മ എന്ന പാഠത്തിന്റെ നോട്ട് നൽകി. ഒൻപതാം ക്ലാസ്സിൽ അരുവിപുറത്തു നിന്ന് ഒരു സന്ദേശം എന്ന പാഠം പഠിപ്പിച്ചു പാഠഭാഗത്തിന്റെ നോട്ടും നൽകി. എട്ടാം ക്ലാസ്സിൽ ഒപ്പം മിടിക്കുന്നത്, സ്നേഹപൂർവം അമ്മ എന്നി പാഠങ്ങളെ അടിസ്ഥാനമാക്കി നിദാനശോധകം നടത്തി. കുട്ടികളുടെ പഠനമികവും പോരായ്മകളും മനസ്സിലാക്കാൻ നിദാനശോധകം സഹായിച്ചു. ഇരു പാഠഭാഗങ്ങളിലും കുട്ടികൾക്ക് പ്രയാസമായി തോന്നിയ ഭാഗങ്ങൾ നിദാനശോധകത്തിലൂടെ മനസ്സിലാക്കിയശേഷം പരിഹാരബോധനവും നടത്തി.20/11/2025 വ്യാഴാഴ്ച ടീച്ചർ എന്റെ ക്ലാസ്സ് ഒബ്സെർവ് ചെയ്യാൻ വന്നിരുന്നു. കുട്ടികൾക്ക് പഠനപുരോഗതിയുണ്ടാകാൻ പ്രബലനം കൂടുതലായി ക്ലാസ്സിൽ ഉപയോഗപ്പെടുത്തണം ഇന്ന് ടീച്ചർ പറഞ്ഞു. എന്റെ ക്ലാസ്സ് വളരെ മികച്ചതായിരുന്നു എന്ന് ടീച്ചർ പറഞ്ഞു. 21/11/2025 വെള്ളിയാഴ്ചയോടെ എന്റെ രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ കുറച്ചു ദിവസങ്ങൾ പൂർത്തിയായി. വളരെ നല്ല അനുഭവങ്ങൾ സമ്മാനിച്ച ഒരു ആഴ്ചയായിരുന്നു ഇത്. കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇനി ടീച്ചിംഗ് പ്രാക്ടിസിന്റെ മികച്ച അനുഭവങ്ങൾ നേടാനാകും എന്ന ശുഭപ്രതീക്ഷയോടെ സ്കൂളിലെ അധ്യാപകരോടും വിദ്യാർത്ഥികളോടും ഹെഡ്മാസ്റ്ററിനോടും യാത്ര പറഞ്ഞു ഞങ്ങൾ സ്കൂളിൽ നിന്നും ഇറങ്ങി.
Comments
Post a Comment