Teaching Practice Second Phase Weekly Report(Third Week)

10/11/2025 - 15/11/2025 

ബി എഡ് പാഠ്യപദ്ധതിയുടെ ഭാഗമായ  രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ  മൂന്നാമത്തെ ആഴ്ച 10/11/2025 മുതൽ 15/11/2025 വരെ ആയിരുന്നു. വളരെ നല്ല അനുഭവങ്ങൾ ലഭിച്ച ഒരു ആഴ്ചയായിരുന്നു ഇത് . എട്ടാം ക്ലാസ്സിൽ 'ഒപ്പംമിടിക്കുന്നത് ' എന്ന പാഠഭാഗത്തിന്റെ നോട്ട് കൊടുക്കുകയും 'സ്നേഹപൂർവം അമ്മ'  എന്ന പാഠം പഠിപ്പിച്ചു തീർക്കുകയും ചെയ്തു. ഒൻപതാം ക്ലാസ്സിൽ 'സ്വാതന്ത്ര്യം തന്നെ ജീവിതം 'എന്ന പാഠം പഠിപ്പിച്ചു തീർത്തു  നോട്ട് നൽകുകയും ചെയ്തു. കൂടാതെ 'അരുവിപ്പുറത്തു നിന്ന് ഒരു സന്ദേശം' എന്ന പാഠം പഠിപ്പിച്ചു തുടങ്ങുകയും ചെയ്തു. അരുവിപ്പുറത്തു നിന്ന് ഒരു സന്ദേശം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഇന്നവേറ്റിവ് വർക്ക്‌ കുട്ടികളെ കാണിച്ചു. ചാർട്ട്, ഇന്നവേറ്റീവ് വർക്ക്  എന്നിവ ഉപയോഗിച്ച് ക്ലാസുകൾ എടുത്തു.12/11/2025 നു ഹയർസെക്കന്ററിതല എൻ.എസ്സ്. എസ്സ് വിദ്യാർത്ഥികളുടെയും ഗ്ലോബൽ ബുക്സിന്റെയും  ആഭിമുഖ്യത്തിൽ പി.എൻ.പണിക്കരുടെ സ്മരണയ്ക്കായി ഒരു പുസ്തക പ്രദർശനം നടത്തി. കൂടാതെ അന്നേ ദിവസം സ്കൂളിൽ എൻ. സി. സി സ്പെഷ്യൽ പരേഡ് ഉണ്ടായിരുന്നു.13/11/2025 വ്യാഴാഴ്ച ആരോഗ്യ പ്രശ്നങ്ങളാൽ എനിക്ക് അവധി എടുക്കേണ്ടി വന്നു.14/11/2025 നു  ശിശുദിനത്തോട് അനുബന്ധിച്ച് സെന്റ് തോമസ്സ് എച്ച്. എസ്. എസ് കടമ്പനാട് സ്കൂളിലെ ഹൈസ്കൂൾ വിഭാഗവും ഹയർസെക്കൻഡറി വിഭാഗത്തിലെ എൻ.എസ്.എസ് ഉം ചേർന്ന് ഗിന്നസ് റെക്കോർഡ് നേടിയ നേഹ എന്ന പത്തുവയസ്സുകാരി പെൺകുട്ടിയെ  ആദരിച്ചു. 15/11/2025 ശനിയാഴ്ച സ്കൂളിൽ പ്രവർത്തിദിവസം ആയിരുന്നു. കൃത്യമായി ക്ലാസുകൾ എടുക്കാനും സ്കൂൾ പ്രവർത്തനങ്ങളിൽ ഇടപെടാനും സാധിച്ച ഒരു ആഴ്ച ആയിരുന്നു ഇത്. ഇനിയും നല്ല അനുഭവങ്ങൾ ഉണ്ടാകും എന്ന്  ഞാൻ പ്രത്യാശിക്കുന്നു.

Comments

Popular posts from this blog

Teaching Practice First Phase Weekly Report( First week)

Teaching practice first Phase Weekly Report (Second Week)