Teaching Practice First Phase Weekly Report (Ninth Week)

22/09/2025-26/09/2025

ടീച്ചിംഗ് പ്രാക്ടിസിന്റെ ഒൻപതാമത്തെ ആഴ്ച 22/9/2025 മുതൽ 26/9/2025 വരെ ആയിരുന്നു. വളരെ നല്ല അനുഭവങ്ങളും ഓർമകളും ലഭിച്ച ആഴ്ച ആയിരുന്നു ഇത്.   ഒന്നാം ഘട്ടം ടീച്ചിംഗ് പ്രാക്ടീസിലെ  അവസാന ആഴ്ച കൂടിയായിരുന്നു ഇത്.22/9/2025  ന്  എന്റെ ഒബ്സർവേഷൻ  ദിവസമായിരുന്നു. ശൈലശ്രീ ടീച്ചർ, യമുന ടീച്ചർ എന്നിവരാണ് എന്റെ ക്ലാസ്സ്‌ ഒബ്സെർവ് ചെയ്യാൻ എത്തിയത്. 9ബി യിൽ ആയിരുന്നു ഞാൻ ക്ലാസ്സ്‌ എടുത്തിട്ടുണ്ടായിരുന്നത്. തരിശുനിലം എന്ന പാഠമാണ് ക്ലാസ്സ്‌ എടുത്തത്. വളരെ നല്ല ക്ലാസ്സായിരുന്നു എന്നാണ് അധ്യാപകർ പറഞ്ഞത്. അതിൽ എനിക്ക് വളരെയധികം സന്തോഷം തോന്നി. കൂടാതെ എട്ടാം ക്ലാസ്സിൽ മറക്കുമോ നിങ്ങൾ എന്ന പാഠഭാഗവും പഠിപ്പിച്ചു. എന്റെ ICT മോഡൽ ഈ ആഴ്ച ആയിരുന്നു ക്ലാസ്സ്‌ എടുത്തത്. 24/9/2025  സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. അസിസ്റ്റന്റ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഭാവനയുടെ നേതൃത്വത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തെകുറിച്ച് കുട്ടികൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിനും കല - കായിക ഇനങ്ങൾക്കു വിജയം കരസ്തമാക്കിയവരെ  പ്രശംസിക്കുന്നതിനും വേണ്ടിയാണ്  അസംബ്ലി  കൂടിയത്. അന്നേ ദിവസം തന്നെ Lion's club international ന്റെ ആഭിമുഖ്യത്തിൽ ലഹരിയില്ലാത്ത പുലരിയ്ക്കായി എന്ന മുദ്രാവാക്യത്തോടെ കുട്ടികൾക്ക് ഒരു ലഹരിവിരുദ്ധ ബോധവത്കരണ ദൃശ്യാവിഷ്കാരം ഉണ്ടായിരുന്നു. കൂടാതെ 9 ൽ തരിശുനിലങ്ങളിലേക്ക് എന്ന പാഠവും 8ൽ മറക്കുമോ നിങ്ങൾ എന്ന പാഠവും പഠിപ്പിച്ചു തീർത്തു നോട്ടുകളും നൽകി. 26/9/2025 ന് ബി എഡ് കരിക്കുലത്തിന്റെ ഭാഗമായി  9C യിൽ " SAY NO TO DRUGS "എന്ന ഒരു ബോധവത്കരണക്ലാസ്സ്‌ നടത്തി. അന്നേ ദിവസം സ്കൂളിൽ N. C. C സ്പെഷ്യൽ പരേഡ് ഉണ്ടായിരുന്നു.  അധ്യാപക വിദ്യാർത്ഥി ജീവിതത്തിൽ വളരെയധികം വൈകാരിക അനുഭവങ്ങൾ സമ്മാനിച്ച ഒരു ആഴ്ച ആയിരുന്നു ഇത്. എല്ലാ കുട്ടികളോടും അധ്യാപകരോടും യാത്ര പറയുകയും ഹെഡ്മാസ്റ്റർനെ കണ്ട്  അടുത്ത ഘട്ടത്തിന്റെ വിവരങ്ങളും ധരിപ്പിച്ചു ശേഷം സ്കൂളിൽ നിന്നും ഇറങ്ങി. ഇതിലും മികച്ച അനുഭവങ്ങൾ നേടിയെടുക്കാൻ ഇനി  ടീച്ചിംഗ് പ്രാക്ടീസിന്റെ അടുത്ത ഘട്ടത്തിൽ സെന്റ് തോമസ് എച്ച്. എസ്സ്. എസ്സ്  കടമ്പനാട് സ്കൂളിലേക്ക്  വരാം എന്ന പ്രതീക്ഷയോടെ ഞാൻ പടിയിറങ്ങി.

Comments