Teaching Practice First Phase Weekly Report (Eighth Week)

15/9/2025-19/9/2025

  ടീച്ചിംഗ് പ്രാക്ടീസിന്റെ എട്ടാമത്തെ ആഴ്ച 15/9/2025 തിങ്കൾ മുതൽ 19/9/2025 വെള്ളി വരെ ആയിരുന്നു.വളരെ നല്ല അനുഭവങ്ങൾ സമ്മാനിച്ച ദിവസങ്ങളായിരുന്നു ഈ ആഴ്ചയിൽ കടന്നു പോയത്. കൃത്യമായി ക്ലാസ്സുകളിൽ കയറാനും പഠിപ്പിക്കാനും സാധിച്ചു.എട്ടാം ക്ലാസ്സിൽ പ്രത്യാശയുടെ കിരണങ്ങൾ എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കാനും നിലനില്പീയം  എന്ന പാഠം പഠിപ്പിച്ചു തുടങ്ങാനും സാധിച്ചു. ഒൻപതാം ക്ലാസ്സിൽ തരിശുനിലങ്ങളിലേക്ക് എന്ന പാഠം പഠിച്ചു.16/9/2025 ചൊവ്വാഴ്ച സ്കൂളിൽ അക്ഷരമുറ്റം ക്വിസ് മത്സരം ഉണ്ടായിരുന്നു. കൂടാതെ ചൊവ്വാഴ്ച സ്കൂളിൽ കുട്ടികൾക്ക് അയൺ ഗുളിക വിതരണം ചെയ്തിരുന്നു.17/9/2025 ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് ശേഷം സ്കൂളിൽ  N. C. C യുടെ പരേഡ് ഉണ്ടായിരുന്നു. മലയാളം അധ്യാപികയായ ബിത ടീച്ചർ ആണ് നേതൃത്വം നൽകിയത്. 18/9/2025 വ്യാഴം, 19/9/2025 വെള്ളി എന്നീ ദിവസങ്ങളിൽ KTET പരീക്ഷ ഉണ്ടായിരുന്നതിനാൽ ഈ ദിവസങ്ങളിൽ സ്കൂളിൽ പോകാൻ സാധിച്ചില്ല.  സ്കൂളിലെ പ്രവർത്തനങ്ങളിൽ കൃത്യമായും കാര്യക്ഷമമായും ഇടപെടാൻ സാധിച്ച ആഴ്ചയായിരുന്നു ഇത്. ഇനിയും നല്ല സ്കൂൾ അനുഭവങ്ങൾ ലഭിക്കും എന്ന് പ്രത്യാശിക്കുന്നു.

Comments