Teaching Practice First Phase Weekly Report (Seventh Week)

   8/9/2025-12/9/2025                                                                                                                                                                                                                                              ടീച്ചിംഗ് പ്രാക്ടിസിന്റെ ഏഴാംമത്തെ ആഴ്ച 8/9/2025 തിങ്കൾ മുതൽ 12/9/2025 വെള്ളി വരെ ആയിരുന്നു. ഓണ അവധിക്ക് ശേഷം ഉള്ള ആദ്യത്തെ ആഴ്ച ആണ് ഈ കടന്ന് പോയത്. നല്ല അനുഭവങ്ങൾ സമ്മാനിച്ച ഒരു ആഴ്ച കൂടെ ആയിരുന്നു ഇത്. കൃത്യമായി തന്നെ ക്ലാസ്സുകളിൽ കയറാനും, പഠിപ്പിക്കുവാനും സാധിച്ചു. 9/9/2025 ഉത്രട്ടാതി വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയ്ക്ക് അവധി ആയിരുന്നു. ഈ ആഴ്ചകളിൽ ഓണ പരീക്ഷകളുടെ മാർക്ക്‌ വിതരണവും, പി. റ്റി. എ മീറ്റിങ്ങും സ്കൂളിൽ കൃത്യമായി നടന്നു. 10/9/2025 ബുധനാഴ്ച്ച സ്കൂളിൽ 3.00 മണിക്ക് ശേഷം N. C. C ഉണ്ടായിരുന്നു. മലയാളം അധ്യാപികയായ ബിത ടീച്ചർ ആണ് N. C. C യുടെ ചുമതല വഹിക്കുന്നത്. ഈ ആഴ്ച സ്കൂളിൽ പ്രഭാത ഭക്ഷണ വിതരണം ഉണ്ടായിരുന്നില്ല. 11/9/2025 പാല് വിതരണം ഉണ്ടായിരുന്നു. 12/9/2025 വെള്ളിയാഴ്ച സ്കൂളിൽ 'Little Kite ' വൺ ഡേ ക്യാമ്പ് ഉണ്ടായിരുന്നു. ക്യാമ്പ് നടത്തപെട്ടത് താര ടീച്ചറിന്റെ നേതൃത്വത്തിലാണ്. 12/9/2025 വെള്ളി ഉച്ചക്ക് ശേഷം സ്കൂളിൽ പി. റ്റി. എ മീറ്റിംഗ് ഉണ്ടായിരുന്നു. മിക്കവാറും എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ എത്തിയിരുന്നു. എട്ടാം ക്ലാസ്സിൽ പ്രത്യാശയുടെ കിരണങ്ങൾ എന്ന പാഠം പഠിപ്പിച്ചു തുടങ്ങി. ഒൻപതാം ക്ലാസ്സിൽ തരിശുനിലങ്ങളിലേക്ക് എന്ന പാഠം പഠിപ്പിച്ചു തുടങ്ങി.  തരിശുനിലങ്ങളിലേക്ക് എന്ന  പാഠവുമായി ബന്ധപ്പെട്ട എന്റെ  ഇന്നവേറ്റീവ് വർക്കും കുട്ടികളെ പരിചയപ്പെടുത്തിയാണ് ക്ലാസ്സ്‌ എടുത്തത്. ഓണ അവധിക്ക് ശേഷമുള്ള ഈ ആഴ്ച വളരെ നല്ല അനുഭവങ്ങൾ സമ്മാനിച്ചതായിരുന്നു. ഇനിയും നല്ല അനുഭവങ്ങൾ ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു.

Comments

Popular posts from this blog

Teaching Practice First Phase Weekly Report( First week)

Teaching practice first Phase Weekly Report (Second Week)