Teaching Practice First Phase Weekly Report (Sixth Week)

 18/8/2025 - 22/8/2025                                                                                                                                              18/8/25 തിങ്കൾ മുതൽ 22/8/25 വെള്ളി വരെ
ആയിരുന്നു ടീച്ചിംഗ് പ്രാക്ടീസ് ഫസ്റ്റ് ഫേസിന്റെ ആറാമത്തെ ആഴ്ച. വളരെ ആകാംക്ഷ നിറഞ്ഞ ദിവസങ്ങൾ ആയിട്ടാണ് ഈ ആഴ്ച അനുഭവപ്പെട്ടത്.ഈ ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി ആയിരുന്നു സ്കൂളിൽ പരീക്ഷ നടന്നത്. സ്കൂളിലെ അധ്യാപകരോടൊപ്പം ഞങ്ങളും അവരെ സഹായിച്ചു. എല്ലാ ദിവസവും  ഉച്ചഭക്ഷണം വിളമ്പാൻ ഞങ്ങളും പങ്കെടുത്തു. ചോദ്യപേപ്പറും,ഉത്തരകടലാസും അടുക്കിവയ്ക്കാനും ഞങ്ങൾ അധ്യാപകരെ സഹായിച്ചു.വളരെ രസകരമായതും, അനുഭവവിധേയവുമായ നിമിഷങ്ങൾ ആയിരുന്നു അവ ഓരോന്നും. കുട്ടികൾ ഓരോരുത്തരും എത്രമാത്രം പരീക്ഷയ്ക്ക് തയ്യാറെടുത്തുവെന്ന് മനസ്സിലാക്കാനും കഴിഞ്ഞു. 22/8/25 വെള്ളിയാഴ്ചയോടെ താൽക്കാലികമായി ഞങ്ങൾ സ്കൂളിൽ നിന്ന് പടിയിറങ്ങി. വളരെ അനുഭവങ്ങൾ സമ്മാനിച്ച ദിവസങ്ങൾ ആയിരുന്നു ഇത്. ഇനി ഒരു നിശ്ചിതകാലത്തിന് ശേഷമേ ബാക്കിയുള്ള ദിവസങ്ങൾ പൂർത്തീകരിക്കാൻ ഞങ്ങൾ പോവുകയുള്ളൂ. ദിവസങ്ങൾ കൊണ്ട് തന്നെ കുട്ടികൾ ഓരോരുത്തരും വ്യത്യസ്തരാണെന്നും അവരുടെ പഠന രീതികൾ വ്യത്യസ്തമാണെന്നും തിരിച്ചറിയാൻ ഞങ്ങൾക്ക് ടീച്ചിങ് പ്രാക്ടീസിനായി തിരഞ്ഞെടുത്ത സ്കൂൾ സഹായിച്ചു. ഒരിടവേളയ്ക്ക് ശേഷം കൂടുതൽ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു.

Comments