Teaching Practice First Phase Weekly Report (Fifth Week)

11/8/2025 to 16/8/2025
  ടീച്ചിംഗ് പ്രാക്ടീസിന്റെ അഞ്ചാം വാരം 11/8/2025 മുതൽ 16/8/2025 വരെ ആയിരുന്നു. ഈ ആഴ്ചയും വളരെ മനോഹരമായി പൂർത്തികരിക്കുവാൻ എനിക്ക് സാധിച്ചു. കുട്ടികളുമായി നല്ല ഒരു ബന്ധം നിലനിർത്തുവാനും കഴിയുന്നുണ്ട്. സൗഹൃദപരമായ അന്തരീക്ഷം നിലനിർത്തിക്കൊണ്ടു തന്നെ ക്ലാസുകൾ എടുക്കുവാനും സാധിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടാൻ സാധിക്കുന്നുണ്ട്. 12/8 /2025 ന് സ്കൂൾ ഇലക്ഷന്റെ ഭാഗമായി മലയാള അധ്യാപക സൂസൺ ടീച്ചറിന്റെ നിർദ്ദേശപ്രകാരം E. V. M വോട്ടിംഗ് മെഷീൻ ഡൗൺലോഡ് ചെയ്യുകയും അതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു. 13/8/2025 ബുധനാഴ്ച 9.Bയിൽ നിദാനശോധക പരിക്ഷ നടത്തി. നിദാന ശോധകം നടത്തിയതിന്റെ ഫലമായി കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട പോരായ്മകൾ തിരിച്ചറിയാൻ സാധിച്ചു. 14/8/2025 വ്യാഴാഴ്ച സ്കൂളിൽ ഇലക്ഷൻ ആയിരുന്നു. ഒരു തടസ്സവും കൂടാതെ ഇലക്ഷൻ പരിപാടികൾ പൂർത്തീകരിക്കാൻ സാധിച്ചു, അതിൽ ഒരു ഭാഗമാകുവാൻ എനിക്കും കഴിഞ്ഞു.അന്ന് തന്നെ 9.B യിലെ കുട്ടികൾക്ക് കഴിഞ്ഞ ക്ലാസിൽ നടത്തിയ നിദാനശോധകത്തിന്റെ റെമഡിയൽ ടീംച്ചിങ്ങും നടത്തുവാൻ സാധിച്ചു. കുട്ടികൾക്കു പ്രയാസം അനുഭവപ്പെട്ട ഭാഗങ്ങൾ കൃത്യമായി പറഞ്ഞു നൽകുവാനും സാധിച്ചു. 15/8/2025 വെള്ളിയാഴ്ച സ്വാതന്ത്രദിനത്തിന്റെ അവധിയായിരുന്നു. അതിനാൽ 16/8/2025 ശനിയാഴ്ച പ്രവർത്തി ദിവസമായിരുന്നു. ഓണ പരീക്ഷയ്ക്ക് ആവശ്യമായ പാഠഭാഗങ്ങൾ എല്ലാം കൃത്യമായി പഠിപ്പിച്ചു നൽകുകയും, നോട്ടുകൾ നൽകുവാനും സാധിച്ചു. കുട്ടികൾക്കു ഇതുവരെ പഠിപ്പിച്ചതിൽ നിന്നുള്ള സംശയങ്ങൾ എല്ലാം തീർത്തു നൽകുകയും ഓണപ്പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പർ ക്ലാസിൽ ചെയ്യിപ്പിക്കുകയും ചെയ്തു.വളരെയധികം സന്തോഷം നിറഞ്ഞ ഒരു ആഴ്ച ആയിരുന്നു ഇത്...

Comments

Popular posts from this blog

Teaching Practice First Phase Weekly Report( First week)

Teaching practice first Phase Weekly Report (Second Week)